Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
സിഡ്‌നിയിൽ വീണ്ടും വെടിവെയ്പ്പ്: യുവാവ് കൊല്ലപ്പെട്ടു; രണ്ട് പേർ പിടിയിൽ
28/11/2025 Duration: 03min2025 നവംബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
‘ഇപ്പോൾ ഒരു ഗ്യാരന്റിയുമില്ല’: മിനിമം വേജ് കൊണ്ടുവരുന്നതിൽ പ്രതീക്ഷയോടെ ഭക്ഷണ ഡെലിവറി ജീവനക്കാർ
28/11/2025 Duration: 07minഓസ്ട്രേലിയയിലേക്ക് കുടിയേറിയെത്തുന്ന ഒട്ടേറെ മലയാളികളും രാജ്യാന്തര വിദ്യാർത്ഥികളുമൊക്കെ ആദ്യം ചെയ്യുന്ന ജോലികളിലൊന്നാണ് ഭക്ഷണ വിതരണം. എന്നാൽ, പലപ്പോഴും മിനിമം വേജസ് പോലും ലഭിക്കാത്ത ഈ തൊഴിൽ മേഖലയിലെ വെല്ലുവിളികൾ എന്തൊക്കെയാണ്. ഈ മേഖലയിൽ ജോലി ചെയ്യുന്ന ചിലരുടെ അഭിപ്രായങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ഷോപ്പിംഗ് ചെയ്യുന്നത് 'Ghost Store'ൽ നിന്നാണോ? അറിയാം ഓഫർ ദിനങ്ങളിലെ ചതിക്കുഴികൾ...
28/11/2025 Duration: 06minവിപണി സജീവമാകുന്ന ബ്ലാക്ക് ഫ്രൈഡേ പോലുള്ള ഓഫർ ദിനങ്ങളിൽ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പുകളെ കുറിച്ച് ഓസ്ട്രേലിയൻ കോംപറ്റീഷൻ ആന്റ് കൺസ്യൂമർ കമ്മീഷൻ മുന്നറിയിപ്പ് നൽകി കഴിഞ്ഞു. GHOST STORE പോലുള്ള തട്ടിപ്പുകളെ കുറിച്ച് വിശദമായി അറിയാം...
-
പണപ്പെരുപ്പം കൂടിയത് വിനയായി: ഓസ്‌ട്രേലിയയിൽ വീണ്ടും പലിശ നിരക്ക് ഉയരാൻ സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധർ
27/11/2025 Duration: 05min2025 നവംബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
From black tie to casual: How to decode dress codes - 'ബ്ലാക്ക് ടൈ' പരിപാടിക്ക് ജീൻസിട്ട് പോയിട്ടുണ്ടോ? ഓസ്ട്രേലിയയിലെ ഔപചാരിക ഡ്രസ് കോഡുകൾ അറിയാം...
27/11/2025 Duration: 11minYou’ve received an invitation that reads “Dress code: Cocktail attire”. What is this ‘code’? And more importantly, what will you wear? In this episode, we demystify the most common dress codes so that you can feel comfortable at any event. - നിങ്ങൾ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ ക്ഷണക്കത്തിൽ "കോക്ക്ടെയിൽ അറ്റയർ" എന്ന ഡ്രസ് കോഡ് കണ്ടാൽ, എങ്ങനെ തയ്യാറെടുക്കും? ഓസ്ട്രേലിയയിൽ നിരവധി വ്യത്യസ്ത ഡ്രസ് കോഡുകളുണ്ട്. അവയെക്കുറിച്ച് വിശദമായി അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ഓസ്ട്രേലിയയിൽ കുടിയേറി ജീവിക്കുമ്പോൾ ജീവിതശൈലീ രോഗങ്ങൾ ചെറുക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം...
27/11/2025 Duration: 13minഓസ്‌ട്രേലിയയിലേക്ക് കുടിയേറി പാർത്ത ശേഷം ഭക്ഷണ രീതികളിൽ നമുക്ക് ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതൊക്കെ ഒരു പരിധിവരെ മലയാളികളിൽ ജീവിത ശൈലി രോഗങ്ങങ്ങൾ വരാനും കാരണമാകാറുണ്ട്. ഓസ്‌ട്രേലിയയിൽ കുടിയേറിപ്പാർത്ത മലയാളികൾ ജീവിത ശൈലി രോഗങ്ങൾ വരാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് ന്യൂ സൗത്ത് വെയിൽസിൽ കൺസൽട്ടൻറ് എൻഡോക്രൈനോളജിസ്റ് ആയ ഡോക്ടർ ധന്യ സഞ്ജീവ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
-
ഓസ്ട്രേലിയയിലെ വാർഷിക നാണയപ്പെരുപ്പം വീണ്ടും കൂടി; ഒക്ടോബറിലെ നിരക്ക് 3.8 ശതമാനമായി
26/11/2025 Duration: 04min2025 നവംബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം..
-
പാട്ടുവഴിയിലെ പുതിയ ക്വീൻ: ലോകയിലെ ഹിറ്റ് ഗാനത്തിനു പിന്നാലെ, പുരസ്കാരനേട്ടവുമായി സേബ ടോമി
26/11/2025 Duration: 16minലോക എന്ന സിനിമയിലെ ഹിറ്റ് ഗാനത്തിന്റെ അലയൊലികൾ മായും മുമ്പ്, കേരളത്തിലെ മികച്ച ഗായികയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സേബ ടോമി. പുരസ്കാരം നേടിയതിന് തൊട്ടുപിന്നാലെ ഓസ്ട്രേലിയയിലേക്കെത്തിയ സേബ, എസ് ബിഎസ് മലയാളവുമായി വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....
-
പാർലമെന്റിൽ ബുർഖ ധരിച്ചെത്തിയ സെനറ്റർ പോളിൻ ഹാൻസനെ ഏഴു ദിവസത്തേക്ക് സസ്പെന്റ് ചെയ്തു
25/11/2025 Duration: 04min2025 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
Uber Eats, DoorDash വിതരണക്കാരുടെ വരുമാനം 25% കൂടും; ഡെലിവറി ചാർജ്ജിൽ നേരിയ വർദ്ധനവുണ്ടാകുമെന്ന് കമ്പനികൾ
25/11/2025 Duration: 05minഓസ്ട്രേലയിയിലെ ഭക്ഷണ വിതരണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിന്, തൊഴിലാളി യൂണിയനും, പ്രമുഖ ഭക്ഷണ ഡെലിവറി കമ്പനികളുമായി ധാരണയായി. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
തലസ്ഥാന നഗരങ്ങളിൽ വീട്ടുവാടകയ്ക്കായി വേണ്ടത് വരുമാനത്തിൻറെ മൂന്നിലൊന്ന്; ഏറ്റവും രൂക്ഷം പെർത്തിൽ
24/11/2025 Duration: 04min2025 നവംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വ്യാജ AI ഉള്ളടക്കം ഷെയർ ചെയ്യുന്നവർക്കെതിരെ നടപടി വേണം; പാർലമെൻറിൽ സ്വകാര്യ ബിൽ
24/11/2025 Duration: 03minസ്വതന്ത്ര എംപി ഡേവിഡ് പോകോക്കാണ് അനുവാദമില്ലാതെ സൃഷ്ടിക്കപ്പെടുന്ന AI കണ്ടൻറുകളെ നിയന്ത്രിക്കാൻ ബിൽ കൊണ്ടുവന്നത്. My face My rights എന്ന പേരിലാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത്. കേൾക്കാം വിശദാംശങ്ങൾ...
-
'ഫിന' ആശങ്കയൊഴിഞ്ഞ് ഡാർവിൻ; അര നൂറ്റാണ്ടുമുൻപ് നഗരത്തെ തകർത്തെറിഞ്ഞ ട്രേസിയുടെ ചരിത്രമോർത്ത് മലയാളി...
24/11/2025 Duration: 12min1974ൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റ് ഡാർവിൻ നഗരത്തെ തകർത്തെറിഞ്ഞിരുന്നു. 50 വർഷം മുൻപുണ്ടായ ചുഴലിക്കാറ്റിൻറെ ഓർമ്മകളും, തുടര്‍ന്ന് ജീവിതം കെട്ടിപ്പടുത്തതിനെക്കുറിച്ചുമൊക്കെ അര നൂറ്റാണ്ടിലേറെയായി ഡാർവിനിൽ താമസിക്കുന്ന മലയാളിയായ സെബാസ്റ്റ്യന്‍ ജേക്കബ് കാട്ടാമ്പള്ളില്‍ വിശദീകരിക്കുന്നു. എസ് ബി എസിന്റെ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ മലയാളികളുടെ കഴിഞ്ഞ അര നൂറ്റാണ്ടിലെ ജീവിതകഥ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓസ്ട്രേലിയ പോയവാരം: രാജ്യത്ത് എൻട്രി ലെവൽ ജോലികൾ കുറയുന്നുവെന്ന് റിപ്പോർട്ട്
22/11/2025 Duration: 07minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
പവർ ബാങ്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം; തീരുമാനവുമായി പ്രധാന വിമാന കമ്പനികൾ
21/11/2025 Duration: 04min2025 നവംബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി വാങ്ങാൻ ട്രസ്റ്റ് രൂപീകരിക്കുന്നത് ലാഭകരമാണോ? വിശദമായി അറിയാം…
21/11/2025 Duration: 10minട്രസ്റ്റ് രൂപീകരിച്ച് ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി വാങ്ങുന്നവരുടെ എണ്ണം ഓസ്ട്രേലിയയിൽ കൂടിവരികയാണ്. ഇൻവെസ്റ്റ്മെൻറിനായി ഇത്തരത്തിൽ ട്രസ്റ്റ് രൂപീകരിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങളും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുകയാണ് സിഡ്നിയിലെ മാൻഡീസ് പാർട്ണേഴ്സിൽ ഫിനാൻഷ്യൽ അഡ്വൈസറായ എൽദോ പോൾ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
രാജ്യാന്തര വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് തട്ടിപ്പുകാർ ഉപയോഗിക്കുന്നു; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ പോലീസ്
20/11/2025 Duration: 04min2025 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
കുട്ടികൾക്ക് കളിക്കാൻ നൽകുന്ന മണലിൽ ആസ്ബസ്റ്റോസ് സാന്നിധ്യം: എന്തുകൊണ്ട് സ്കൂളുകൾ അടച്ചിടുന്നു...
20/11/2025 Duration: 09minകുട്ടികൾക്ക് കളിക്കാനായി ഓസ്ട്രേലിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകൾ വഴി വിറ്റ കൈനറ്റിക് സാൻഡ് എന്ന മണലിൽ ആസ്ബസ്റ്റോസ് അംശം കണ്ടെത്തിയത് വ്യാപകമായ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിൽ സ്കൂളുകളും ചൈൽഡ് കെയർ കേന്ദ്രങ്ങളും അടച്ചിട്ട് ശുചീകരണം നടത്തി. എന്തുകൊണ്ട് ആസ്ബസ്റ്റോസ് സാന്നിദ്ധ്യം ഇത്രത്തോളം ആശങ്ക പടർത്തുന്നു എന്ന് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
നാണയപ്പെരുപ്പം ഇനിയും കൂടുന്നത് ഓസ്ട്രേലിയക്കാരുടെ വരുമാനവളർച്ചയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
19/11/2025 Duration: 03min2025 നവംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
“സ്വപ്നദേശം ഇനിയുമകലെ”: ഓസ്ട്രേലിയയിലെ രാജ്യാന്തര വിദ്യാർത്ഥികൾക്ക് മുന്നിൽ കടമ്പകൾ കൂടിവരുന്നുണ്ടോ?
19/11/2025 Duration: 15minവിദേശ പഠനത്തിനായി ഓസ്‌ട്രേലിയയിൽ എത്തുന്ന വിദ്യാർത്ഥികൾ മാനസിക സമ്മർദ്ദം മുതൽ ജീവിത ചെലവ് വരെയുള്ള പലതരം പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. ചില മലയാളി വിദ്യാർത്ഥികളുടെ അനുഭവങ്ങൾ കേൾക്കാം...