Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ഇന്നത്തെ വാർത്ത: NSWൽ മൂന്ന് പേരെ വെടിവെച്ച് കൊന്നയാൾക്കായി തിരച്ചിൽ; ജനങ്ങൾക്ക് മുന്നറിയിപ്പ്
23/01/2026 Duration: 03min2026 ജനുവരി 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
What actually happened on January 26? - ജനുവരി 26 എങ്ങനെ ഓസ്ട്രേലിയ ഡേ ആയി മാറി എന്നറിയാമോ? ചരിത്രത്തിലൂടെ ഒരു യാത്ര...
23/01/2026 Duration: 10minJanuary 26 is one of the most debated dates in Australia’s history. Often described as the nation’s birthday, the day marks neither the formal founding of the colony nor the creation of the Commonwealth. Instead, it reflects a layered history shaped by colonisation, political decisions, and ongoing First Nations resistance. Understanding what actually happened on January 26 reveals why the date is experienced so differently across the country. - ഓസ്ട്രേലിയയുടെ ദേശീയ ദിനമായി കണക്കാക്കുന്ന ജനുവരി 26, രാജ്യത്തെ പല ജനവിഭാഗങ്ങൾക്കും വ്യത്യസ്ത വികാരങ്ങളാണ് പകരുന്നത്. ആദിമവർഗ്ഗ വിഭാഗങ്ങൾ ഇത് അധിനിവേശ ദിനമായാണ് കണക്കാക്കുന്നത്. ആദ്യ ബ്രിട്ടീഷ് കപ്പൽവ്യൂഹമെത്തിയ ദിവസമോ, കോളനിവത്കരണം ഔദ്യോഗികമായി തുടങ്ങിയ ദിവസമോ അല്ലാതിരുന്നിട്ടും എന്തുകൊണ്ട് ജനുവരി 26ന് ഇത്ര പ്രാധാന്യം കിട്ടി. അതിന്റെ ചരിത്രമാണ് ഇന്ന് ഓസ്ട്രേലിയൻ വഴികാട്ടിയിൽ വിശദീകരിക്കുന്നത്.
-
ഇന്നത്തെ വാർത്ത: ബോണ്ടായി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ഇന്ന് വൈകിട്ട് ഒരുമിനിട്ട് മൗനാചരണം
22/01/2026 Duration: 04min2026 ജനുവരി 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
തീവ്ര നിലപാടുകാരുടെ വിസ റദ്ദാക്കും: ഓസ്ട്രേലിയ കൊണ്ടുവരുന്ന വിദ്വേഷ-വിരുദ്ധ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം...
22/01/2026 Duration: 08minവിദ്വേഷ പ്രചാരണവും, തോക്കുകളുടെ ഉപയോഗവും നിയന്ത്രിക്കുന്നതിന് രണ്ട് പുതിയ നിയമങ്ങൾ നിലവിൽ വരികയാണ്.പുതിയ നിയമനിർമ്മാണ പ്രകാരം, തീവ്രവാദ ഗ്രൂപ്പുകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ സർക്കാരിന് അധികാരം ലഭിക്കും.കൂടാതെ, തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികളുടെ വിസ റദ്ദാക്കാനോ നിഷേധിക്കാനോ ഉള്ള ആഭ്യന്തര മന്ത്രിയുടെ അധികാരവും ഈ നിയമം കൂടുതൽ ശക്തിപ്പെടുത്തും..വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.........
-
ഇന്നത്തെ വാർത്ത: വിദ്വേഷ വിരുദ്ധ-തോക്ക് നിയന്ത്രണ ബില്ലുകൾ പാസായി; ബില്ലിനെച്ചൊല്ലി പ്രതിപക്ഷ നിരയിൽ വിള്ളൽ
21/01/2026 Duration: 04min2026 ജനുവരി 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
-
സ്ക്രീൻ ഓഫ്,ലൈഫ് ഓൺ;സോഷ്യൽ മീഡിയ വിലക്കിൻറെ ആദ്യമാസം കൌമാരക്കാർ എങ്ങനെ ചെലവഴിച്ചു?
21/01/2026 Duration: 12minഓസ്ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഒരു മാസം പിന്നിടുമ്പോൾ, കുട്ടികൾ പുതിയ തീരുമാനത്തോട് പൊരുത്തപ്പെട്ടോ .. ?കുട്ടികൾക്കും രക്ഷിതാക്കൾക്കും എന്താണ് പറയാനുള്ളത്.. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
-
ഇന്നത്തെ വാർത്ത:സിഡ്നിയിൽ നാലാമതും സ്രാവിൻറെ ആക്രമണം;ക്വീൻസ്ലാൻഡിൽ യുവാവിന് മുതല കടിയേറ്റു
20/01/2026 Duration: 04min2026 ജനുവരി 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
-
How to cater for your dietary restrictions - അലർജിയോ വിശ്വാസമോ കാരണം ഭക്ഷണം നിയന്ത്രിക്കാറുണ്ടോ? ഓസ്ട്രേലിയയിൽ ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ...
20/01/2026 Duration: 11minAustralia is known as the allergy capital of the world. Our diverse population also means that we express our religious beliefs, ethics, health and personal choices through the food we eat. We called on some experts to help us navigate all the labelling, certifications and resources that can inform our food choices. - അലർജിയോ, വിശ്വാസങ്ങളോ, ജീവിതരീതിയോ കാരണം ഭക്ഷണത്തിൽ നിരവധി നിയന്ത്രണങ്ങളേർപ്പെടുത്തുന്ന ഒട്ടേറെ പേരുണ്ട്. ഓസ്ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ നിന്നോ, റെസ്റ്റോറന്റുകളിൽ നിന്നോ ഭക്ഷണം വാങ്ങുമ്പോൾ, ഈ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് എങ്ങനെ ഉറപ്പുവരുത്തും. അക്കാര്യം വിശദമായി കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...
-
ഇന്നത്തെ വാർത്ത: ബോണ്ടായ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ഓസ്ട്രേലിയ ഒരു മിനിട്ട് മൌനമാചരിക്കും; അനുസ്മരണം വ്യാഴാഴ്ച
19/01/2026 Duration: 06min2026 ജനുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
മൊബൈലിൽ കുട്ടികളുടെ പീഡന ദൃശ്യം: ഓസ്ട്രേലിയൻ വിമാനത്താവളങ്ങളിൽ 17 പേർ അറസ്റ്റിൽ - ഏതു തരം ദൃശ്യങ്ങൾ പ്രശ്നമാകും എന്നറിയാം...
19/01/2026 Duration: 12minമൊബൈൽ ഫോണിൽ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുമായി ഓസ്ട്രേലിയയിലേക്കെത്തിയ 17 പേരെയാണ് കഴിഞ്ഞ രണ്ടാഴ്ചയക്കുള്ളിൽ വിമാനത്താവളങ്ങളിൽ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിൽ മൊബൈൽ ഫോൺ പരിശോധിച്ചാണ് ഈ നടപടി. വിമാനത്താവളത്തിൽ വച്ച് ഇത്തരത്തിൽ ഒരാളുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ അധികൃതർക്ക് കഴിയുമോ. ഏതു തരത്തിലുള്ള ദൃശ്യങ്ങളാണ് ഓസ്ട്രേലിയയിൽ പ്രശ്നമാകുന്നത്. വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽൽ നിന്ന്...
-
ഇന്ത്യാക്കാർക്ക് ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ ഇനി കൂടുതൽ കടുപ്പം: 'ഹൈ റിസ്ക്' ഗണത്തിലേക്ക് മാറ്റിയത് എങ്ങനെ ബാധിക്കും എന്നറിയാം...
19/01/2026 Duration: 11minഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ നൽകുന്നതിനുള്ള പരിശോധനകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. ഇത് എങ്ങനെയൊക്കെ വിസാ അപേക്ഷകരെ ബാധിക്കാമെന്നും, വിസ ലഭിക്കുന്നതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും പരിശോധിക്കുകയാണ് ഇവിടെ. ഡാർവിനിൽ ACET മൈഗ്രേഷൻ സർവീസസിന്റെ ഡയറക്ടറായ മാത്യൂസ് ഡേവിഡ് അതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ഓസ്ട്രേലിയ പോയവാരം: വിദ്വേഷ പ്രസംഗം തടയാനുള്ള നിയമത്തിനെതിരെ മതനേതാക്കൾ; വിക്ടോറിയയിലെ കാട്ടുതീയിൽ അന്വേഷണം വേണമെന്ന് ആവശ്യം
17/01/2026 Duration: 11minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....
-
ഇന്നത്തെ വാർത്ത: വിക്ടോറിയയിലെ പബ്ലിക് സ്ക്കൂളുകൾക്ക് നേരേ സൈബറാക്രമണം; വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു
16/01/2026 Duration: 05min2025 ജനുവരി 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
പബ്ലിക് സ്കൂൾ പഠനത്തിന് 1.13 ലക്ഷം ഡോളർ: മക്കളെ പഠിപ്പിക്കാൻ ഓസ്ട്രേലിയക്കാർ ചെലവ് ചുരുക്കുന്നു
16/01/2026 Duration: 09minഓസ്ട്രേലിയയിൽ പബ്ലിക് സ്കൂളുകൾ മുതൽ ഇൻഡിപെൻഡൻറ് സ്കൂളുകളിൽ വരെ ഫീസ് കുതിച്ചുയരുന്നുവെന്ന് പഠനം. ഉയർന്ന ജീവിതച്ചെലവിനിടെ, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും കൂടുന്നതിനാൽ പല യുവ മാതാപിതാക്കളും വീണ്ടുമൊരു കുട്ടി വേണ്ട എന്ന തീരുമാനം പോലുമെടുക്കുകയാണ്. ഇത് എങ്ങനെ ബാധിക്കുന്നുവെന്ന് ചില മലയാളികൾ പ്രതികരിക്കുന്നത് കേൾക്കാം.
-
വിദ്വേഷപ്രചാരണം തടയാനുള്ള ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ഗ്രീൻസ്; ബിൽ പാസാക്കുന്നത് പ്രതിസന്ധിയിൽ
15/01/2026 Duration: 05min2025 ജനുവരി 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇന്ത്യക്കാർ ഇനി ‘ഹൈ റിസ്ക്’ ഗണത്തിൽ: ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം...
15/01/2026 Duration: 11minഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ നൽകുന്നതിനുള്ള പരിശോധനകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. ഇത് എങ്ങനെയൊക്കെ വിസാ അപേക്ഷകരെ ബാധിക്കാമെന്നും, വിസ ലഭിക്കുന്നതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും പരിശോധിക്കുകയാണ് ഇവിടെ. ഡാർവിനിൽ ACET മൈഗ്രേഷൻ സർവീസസിന്റെ ഡയറക്ടറായ മാത്യൂസ് ഡേവിഡ് അതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നവനാസി സംഘടന പിരിച്ചുവിടുന്നു; നടപടി വിദ്വേഷവിരുദ്ധ നിയമത്തിന്റെ പശ്ചാത്തലത്തിൽ
14/01/2026 Duration: 04min2025 ജനുവരി 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
Your guide to camping in Australia - ഓസ്ട്രേലിയൻ പ്രകൃതി ആസ്വദിക്കാൻ ക്യാംപിംഗിനോളം മറ്റെന്തുണ്ട്: ക്യാംപിംഗ് എളുപ്പമാക്കാൻ ഇക്കാര്യങ്ങൾ അറിയാം...
14/01/2026 Duration: 10minGoing camping is an incredible way to experience Australia’s great outdoors whilst also taking a break from technology and daily routines. We unpack the benefits of camping, the preparation required, the equipment you should consider taking, and how to be a considerate camper. - ലോകത്ത് ഔട്ട്ഡോർ ജീവിതം ഏറ്റവുമധികം ആസ്വദിക്കുന്ന രാജ്യങ്ങളിലൊന്ന് ഓസ്ട്രേലിയയാണ്. ബീച്ചുകൾക്കും, ഡ്രൈവുകൾക്കുമൊപ്പം, ഓസ്ട്രേലിയൻ ഔട്ട്ഡോർ ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ്, ക്യാംപിംഗ്. എന്നാൽ ക്യാംപിംഗിന് പോകുമ്പോൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന കാര്യങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
കെവിൻ റഡ് അമേരിക്കൻ അംബാസഡർ സ്ഥാനം ഒഴിയും; മികച്ച അംബാസഡറെന്ന് വിദേശകാര്യമന്ത്രി
13/01/2026 Duration: 03min2026 ജനുവരി 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
ഇന്ത്യയിൽ നിന്ന് പേവിഷ വാക്സിനെടുത്തവർക്ക് മുന്നറിയിപ്പുമായി ഓസ്ട്രേലിയ; അമിത ആശങ്കയുണ്ടാക്കുന്നുവെന്ന് വാക്സിൻ നിർമ്മാതാക്കൾ
13/01/2026 Duration: 07minഇന്ത്യയിൽ പരക്കെ ഉപയോഗിക്കുന്ന അഭയ്റാബ് എന്ന പേവിഷബാധ പ്രതിരോധ വാക്സിൻറെ വ്യാജപതിപ്പുകൾ വിപണിയിലെത്തിയെന്നും ഇക്കാലയളവിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയും അവിടെ വച്ച് പ്രതിരോധ കുത്തിവയ്പ്പെടുക്കുകയും ചെയ്തവരാണ് ശ്രദ്ധിക്കേണ്ടതെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിക്കുന്നു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും