Sbs Malayalam -

  • Author: Vários
  • Narrator: Vários
  • Publisher: Podcast
  • Duration: 61:49:22
  • More information

Informações:

Synopsis

Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,

Episodes

  • വിദേശ ഡോക്ടർമാരെ ആകർഷിക്കാൻ ഓസ്ട്രേലിയ: എന്നാൽ രജിസ്ട്രേഷൻ കിട്ടാൻ എളുപ്പമാണോ?…...

    17/07/2024 Duration: 11min

    ഓസ്‌ട്രേലിയയില്‍ ഡോക്ടര്‍മാരുടെ രൂക്ഷമായ ക്ഷാമമുള്ളതിനാല്‍ വിദേശത്തു നിന്നുള്ള മെഡിക്കല്‍ ബിരുദധാരികളെ എത്തിക്കാന്‍ സര്‍ക്കാര്‍ ഒട്ടേറെ നടപടികളെടുക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവരുടെ യോഗ്യതകള്‍ക്ക് ഓസ്‌ട്രേലിയയില്‍ അംഗീകാരം നേടുന്നത് ഇപ്പോഴും എളുപ്പമല്ല എന്നാണ് വ്യാപകമായി ഉയരുന്ന പരാതി. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ രണ്ടു മലയാളി ഡോക്ടര്‍മാരുടെ അനുഭവങ്ങള്‍ കേള്‍ക്കാം..

  • ഓസ്‌ട്രേലിയയിൽ വീണ്ടും ഇന്ത്യൻ വംശജരുടെ മുങ്ങി മരണം; മരിച്ചത് രണ്ട് രാജ്യാന്തര വിദ്യാർത്ഥികൾ

    17/07/2024 Duration: 05min

    ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിൽ പഠിക്കാനെത്തിയ രണ്ട് രാജ്യാന്തര വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വടക്കൻ ക്വീൻസ്ലാന്റിലെ കെയ്ൻസിലുള്ള മില്ലാ മില്ലാ വെള്ളച്ചാട്ടത്തിലാണ് രണ്ടു പേർ മുങ്ങി മരിച്ചത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ഓസ്ട്രേലിയക്കാർ നേരിടുന്ന പ്രധാന പ്രശ്നം ജീവിതച്ചെലവെന്ന് സർവേ; എന്നിട്ടും ഓൺലൈൻ ഷോപ്പിംഗ് കൂടി

    16/07/2024 Duration: 04min

    2024 ജൂലൈ 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • Why are Indigenous protocols important for all Australians? - ഓസ്ട്രേലിയയിൽ ജീവിക്കുമ്പോൾ അറിഞ്ഞിരിക്കണം, ഈ ആദിമവർഗ്ഗ പെരുമാറ്റ ചട്ടങ്ങൾ

    16/07/2024 Duration: 09min

    Observing the cultural protocols of Aboriginal and Torres Strait Islander peoples is an important step towards understanding and respecting the First Australians and the land we all live on. - ഓസ്‌ട്രേലിയയിലെ ആദിമ വർഗ്ഗക്കാരുടെയും ടോറസ് സ്ട്രെയ്റ്റ് ഐലൻഡർ വിഭാഗക്കാരുടെയും സാംസ്കാരിക പെരുമാറ്റ ചട്ടങ്ങൾ അറിയുന്നത് വഴി ഓസ്‌ട്രേലിയൻ ആദിമ വർഗ്ഗക്കാരോട് ബഹുമാനത്തോടെ പെരുമാറാൻ കഴിയും. ആദിമവർഗ്ഗ പെരുമാറ്റ ചട്ടങ്ങളെക്കുറിച്ച് അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ഇൻഷ്വറൻസ്, വാടക വർദ്ധനവ്: നാണയപ്പെരുപ്പത്തെ ബാധിക്കുമെന്ന് ട്രഷറർ

    15/07/2024 Duration: 04min

    2024 ജൂലൈ 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

  • കൊയര്‍ ഒളിംപിക്‌സിന് ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് മലയാളി ഗാനസംഘവും; പാടുന്നതില്‍ കര്‍ണാടക സംഗീത ഫ്യൂഷനും

    15/07/2024 Duration: 17min

    ന്യൂസിലന്റില്‍ നടക്കുന്ന ലോക കൊയര്‍ ഗെയിംസ് എന്ന കൊയര്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാനുള്ള ഓസ്‌ട്രേലിയന്‍ ടീമുകളില്‍ മലയാളികള്‍ നേതൃത്വം നല്‍കുന്ന ഗാനസംഘവും. മെല്‍ബണ്‍ ആസ്ഥാനമായ ദ കോമണ്‍ പീപ്പിള്‍ എന്ന കൊയര്‍ ഗ്രൂപ്പാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ദ കോമണ്‍ പീപ്പിളിന്റെ ഡയറക്ടറായ മാത്യൂസ് എബ്രഹാം പുളിയേലില്‍ കൊയര്‍ ഗെയിംസിനെക്കുറിച്ച് വിശദീകരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ആലിസ് സ്പ്രിങ്‌സിൽ വീണ്ടും കർഫ്യു, ചാരക്കേസിൽ അറസ്റ്റ്; ഓസ്ട്രേലിയ പോയവാരം..

    14/07/2024 Duration: 05min

    ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

  • 'റഷ്യക്കായി ചാരപ്രവർത്തനം': ഓസ്‌ട്രേലിയൻ സൈനികയും ഭർത്താവും അറസ്റ്റിൽ

    12/07/2024 Duration: 03min

    2024 ജൂലൈ 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച് രണ്ട് കുടുംബങ്ങള്‍ ആശുപത്രിയില്‍: ഹീറ്റര്‍ ഉപയോഗത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

    12/07/2024 Duration: 07min

    ഓസ്‌ട്രേലിയയിൽ കാർബൺ മോണോക്സൈഡ് വിഷബാധ മൂലം രണ്ടു കുടുംബങ്ങളിലെ അംഗങ്ങളെ അടിയന്തര വിഭാഗത്തിൽ പ്രവേശിപ്പിച്ചതായുള്ള റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ വീടുകളിൽ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • 'ഇത് വിയര്‍പ്പ് തുന്നിയിട്ട കുപ്പായം': മലയാള സിനിമാഗാനങ്ങള്‍ റാപ്പ് മയമാകുന്നത് ഇങ്ങനെ...

    12/07/2024 Duration: 14min

    മലയാള സിനിമാ രംഗത്ത് റാപ്പ് ഗാനങ്ങൾ തരംഗം സൃഷ്ടിക്കുന്ന കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ കുതന്ത്രം എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ വേടൻ എന്ന ഹിപ് ഹോപ്പ് ആർട്ടിസ്റ്റ് സ്വന്തം ആൽബംങ്ങളിലൂടെ നേരത്തെ പേരെടുത്തിട്ടുള്ള ഗായകനാണ്. വേടന് പുറമെ, തമിഴ് സിനിമാ രംഗത്തെ ശ്രദ്ധേയനായ അസൽ കോലാറും എസ് ബി എസ് മലയാളത്തിൽ അതിഥിയായെത്തുന്നു. മെൽബണിലെ പക്ക ലോക്കൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായാണ് ഇവർ ഓസ്‌ട്രേലിയയിൽ എത്തിയിരിക്കുന്നത്.

  • സിഡ്നിയിൽ വീടിന് തീപിടിച്ച് മൂന്ന് കുട്ടികളുടെ മരണം: പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

    11/07/2024 Duration: 03min

    2024 ജൂലൈ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

  • ഡോക്ടര്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ കുടിയേറ്റം എളുപ്പമാണോ? വിദേശത്ത് പഠിച്ചവര്‍ക്ക് മുന്നിലെ കടമ്പകള്‍ ഇവയാണ്...

    11/07/2024 Duration: 11min

    ഓസ്‌ട്രേലിയയില്‍ ഡോക്ടര്‍മാരുടെ രൂക്ഷമായ ക്ഷാമമുള്ളതിനാല്‍ വിദേശത്തു നിന്നുള്ള മെഡിക്കല്‍ ബിരുദധാരികളെ എത്തിക്കാന്‍ സര്‍ക്കാര്‍ ഒട്ടേറെ നടപടികളെടുക്കുന്നുണ്ട്. എന്നാല്‍, ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അവരുടെ യോഗ്യതകള്‍ക്ക് ഓസ്‌ട്രേലിയയില്‍ അംഗീകാരം നേടുന്നത് ഇപ്പോഴും എളുപ്പമല്ല എന്നാണ് വ്യാപകമായി ഉയരുന്ന പരാതി. ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ രണ്ടു മലയാളി ഡോക്ടര്‍മാരുടെ അനുഭവങ്ങള്‍ കേള്‍ക്കാം..

  • ഓസ്ട്രേലിയക്കാരിൽ അഞ്ചിൽ ഒരാൾ ലൈംഗിക അതിക്രമം കാട്ടുന്നതായി റിപ്പോർട്ട്

    10/07/2024 Duration: 04min

    2024 ജൂലൈ 10ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • ഗര്‍ഭിണികളിലെ ഛര്‍ദില്‍ എപ്പോഴാണ് രോഗാവസ്ഥയാകുന്നത്? ഹൈപ്പറെമെസിസ് ഗ്രാവിഡാരം എന്തെന്നറിയാം

    10/07/2024 Duration: 17min

    ഗര്‍ഭകാലത്ത് സ്ത്രീകളില്‍ മനംപിരട്ടലും ഛര്‍ദിലുമുണ്ടാകുന്നത് പതിവാണെങ്കിലും, ഇതൊരു രോഗാവസ്ഥയായി മാറാമെന്ന് പലരുമറിഞ്ഞത് ബ്രിട്ടനിലെ കേറ്റ് മിഡില്‍ട്ടന്‍ രാജകുമാരിക്ക് ഹൈപ്പറെമെസിസ് ഗ്രാവിഡാരം എന്ന രോഗം കണ്ടെത്തിയപ്പോഴായിരുന്നു. എന്താണ് ഈ അവസ്ഥയെന്നും, എങ്ങനെ ഇതിനെ നേരിടാമെന്നും വിശദീകരിക്കുകയാണ് NSW സര്‍ക്കാരിന്റെ ഹൈപ്പറെമെസിസ് ഗ്രാവിഡാരം ഇനിഷ്യേറ്റീവിന്റെ ഭാഗമായ ക്ലിനിക്കല്‍ മിഡൈ്വഫ് സുനിത മാധവന്‍. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

  • ആദിമവർഗ്ഗക്കാർക്ക് സർക്കാർ ഒട്ടേറെ സൗജന്യങ്ങൾ നൽകുന്നുണ്ടോ? നമ്മൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

    10/07/2024 Duration: 16min

    ഓസ്ട്രേലിയൻ ആദിമവർഗ്ഗ സംസ്കാരവും ജീവിതവും ആഘോഷിക്കുന്നതിനുള്ള നൈഡോക് (NAIDOC) വാരത്തിൽ, മലയാളികളുൾപ്പെടെയുള്ള കുടിയേറ്റവിഭാഗങ്ങൾക്ക് ആദിമവർഗ്ഗക്കാരെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. വെസ്റ്റേൺ ഓസ്ട്രേലിയയിലെ ജെറാൾഡ്റ്റണിൽ ചൈൽഡ് ആന്റ് കമ്മ്യൂണിറ്റി ഹെൽത്ത് റീജിയണൽ മേധാവിയും, 2014ലെ നൈഡോക് പുരസ്കാര ജേതാവുമായ ഡോ. ഹരികുമാർ കെ എസ് അതേക്കുറിച്ച് വിശദീകരിക്കുന്നു.

  • കള്ളപ്പണ ഇടപാടുകാര്‍ക്ക് ആകര്‍ഷകമായ രാജ്യമാണ് ഓസ്‌ട്രേലിയയെന്ന് ദേശീയ സുരക്ഷാ റിപ്പോര്‍ട്ട്

    09/07/2024 Duration: 04min

    2024 ജൂലൈ ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

  • Telcos race to reach mobile phone users ahead of 3G shutdown - 3G ഇനിയില്ല; ഓസ്‌ട്രേലിയയിലെ അഞ്ചു ലക്ഷത്തോളം പേര്‍ക്ക് മൊബൈല്‍ ഫോണ്‍ മാറ്റേണ്ടിവരും

    09/07/2024 Duration: 09min

    Australia's 3G mobile phone network is shutting down in coming months, meaning people will now have to use the 4G or 5G networks. At the moment up to 530,000 Australians are still using devices that are incompatible with the new networks. - ഓസ്‌ട്രേലിയയിലെ അഞ്ചേകാല്‍ ലക്ഷത്തോളം പേര്‍ക്ക് അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മൊബൈല്‍ ഫോണ്‍ മാറ്റേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ത്രി ജീ, അഥവാ മൂന്നാം തലമുറ ടെലികോം സാങ്കേതിക വിദ്യ നിര്‍ത്തലാക്കുന്നതോടെയാണ് ഇത്. വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

  • ഇന്ത്യാക്കാര്‍ക്ക് ഇളവുകള്‍: ഓസ്‌ട്രേലിയന്‍ വിസ നിയമങ്ങളില്‍ വന്ന പുതിയ മാറ്റങ്ങള്‍, ഒറ്റ നോട്ടത്തില്‍...

    09/07/2024 Duration: 08min

    പുതിയ സാമ്പത്തിക വർഷത്തിൽ ഒട്ടേറെ വിസാ സംബന്ധമായ മാറ്റങ്ങളാണ് ഓസ്‌ട്രേലിയൻ സർക്കാർ നടപ്പിലാക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങൾ ഏതൊക്കെയെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

  • ഡിസെബിലിറ്റി ഇന്‍ഷ്വറന്‍സ് തുക ലൈംഗിക സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാന്‍ ഭേദഗതി; മനുഷ്യാവകാശലംഘനമാകുമെന്ന് വിമര്‍ശനം

    08/07/2024 Duration: 04min

    2024 ജൂലൈ എട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

  • How to lodge your tax return in Australia - ഇത് ടാക്‌സ് ടൈം: ഓസ്‌ട്രേലിയയില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാനകാര്യങ്ങള്‍

    08/07/2024 Duration: 10min

    In Australia, 30 June marks the end of the financial year and the start of tax time. Knowing your obligations and rebates you qualify for, helps avoid financial penalties and mistakes. Learn what to do if you received family support payments, worked from home, are lodging a tax return for the first time, or need free independent advice. - ജൂലൈ ഒന്ന് മുതല്‍ ഓസ്‌ട്രേലിയയില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയമാണ്. നികുതി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

page 22 from 25