Synopsis
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episodes
-
ഓസ്‌ട്രേലിയയിലെ നാണയപ്പെരുപ്പം മൂന്നുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; എങ്കിലും പലിശ കുറയില്ല - കാരണം ഇതാണ്
25/09/2024 Duration: 07minഓസ്‌ട്രേലിയയിലെ നാണയപ്പെരുപ്പം 2.7 ശതമാനമായി കുറഞ്ഞു. എന്നാല്‍ ബാങ്കിംഗ് പലിശനിരക്ക് കുറയ്ക്കാന്‍ ഈ മാറ്റം സഹായിക്കില്ല എന്നാണ് റിസര്‍വ് ബാങ്കും സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. എന്തുകൊണ്ടാണ് അത് എന്ന് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓസ്‌ട്രേലിയയിലെ പലിശ നിരക്കില്‍ മാറ്റമില്ല; അടുത്തെങ്ങും കുറയ്ക്കാന്‍ സാധ്യതയില്ലെന്ന് RBA ഗവര്‍ണര്‍
24/09/2024 Duration: 04min2024 സെപ്റ്റംബര്‍ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
Indigenous astronomy: How the sky informs cultural practices - ആകാശത്തിലെ 'ഇരുണ്ട എമു'വിനെ കണ്ടിട്ടുണ്ടോ? ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ജ്യോതിശാസ്ത്രത്തെക്കുറിച്ച് അറിയാം...
24/09/2024 Duration: 10minAstronomical knowledge of celestial objects influences and informs the life and law of First Nations people. - ഇന്ത്യയിലെ പ്രാചീന ജ്യോതിശാസ്ത്രവുമായി ഏറെ സാമ്യമുള്ളവയാണ് ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സമൂഹത്തിന്റെ ജ്യോതിശാസ്ത്ര സമ്പ്രദായം. പതിനായിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്ന ഈ ജ്യോതിശാസ്ത്ര രീതികളെക്കുറിച്ച് കേള്‍ക്കാം.
-
ട്രഷറർ ഇടപെട്ട് പലിശ കുറയ്ക്കണമെന്നാവശ്യം; റിസർവ്വ് ബാങ്ക് യോഗം തുടരുന്നു
23/09/2024 Duration: 03min2024 സെപ്റ്റംബര്‍ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
‘ഡിസ്കൗണ്ട് വാഗ്ദാനം വെറും തട്ടിപ്പ്’: കോൾസിനും വൂൾവർത്സിനുമെതിരെ നിയമനടപടി
23/09/2024 Duration: 03minകോൾസും വൂൾവർത്സും നടത്തുന്ന ഡിസ്കൗണ്ട് ക്യാമ്പെയിനുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ (ACCC) ആരോപിച്ചു. വില കൂട്ടിയിട്ടതിന് ശേഷം പ്രഖ്യാപിക്കുന്ന ഇത്തരം വിലക്കുറവുകൾക്കെതിരെയാണ് നിയമ നടപടി ആരംഭിച്ചത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്‌ട്രേലിയൻ കുടിയേറ്റം കുറയ്ക്കാനുള്ള ശ്രമം ഫലം കണ്ടില്ല; 18 വയസിൽ താഴെയുള്ളവർക്ക് ഇനി ടീൻ Insta: പോയവാരത്തെ പ്രധാന ഓസ്‌ട്രേലിയൻ വാർത്തകൾ
21/09/2024 Duration: 08minപോയവാരത്തെ പ്രധാന ഓസ്‌ട്രേലിയൻ വാർത്തകൾ കേൾക്കാം…
-
സെൻറർലിങ്ക് ആനുകൂല്യങ്ങൾ ഇന്ന് മുതൽ വർദ്ധിച്ചു; 50 ലക്ഷത്തോളം പേർക്ക് നേട്ടം
20/09/2024 Duration: 03min2024 സെപ്റ്റംബര്‍ 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
അന്‍വര്‍ തൊടുത്ത അമ്പ് കൊള്ളുന്നത് പിണറായിക്ക് തന്നെ; പിണറായിക്ക് പകരംവയ്ക്കാന്‍ കേരളത്തില്‍ ആരുമില്ല: MV ഗോവിന്ദന്‍
20/09/2024 Duration: 13minഇടത് സ്വതന്ത്ര എം എല്‍ എ PV അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കൊള്ളുന്നത് മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് CPM സംസ്ഥാന സെക്രട്ടറി MV ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ നയം മാറ്റേണ്ട ആവശ്യമില്ലെന്നും, ഇതുപോലെ മുന്നോട്ടുപോയാല്‍ മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നവോദയ ഓസ്‌ട്രേലിയയുടെ പരിപാടികള്‍ക്കായി സിഡ്‌നിയിലെത്തിയ ഗോവിന്ദന്‍ മാസ്റ്റര്‍ എസ് ബി എസ് മലയാളവുമായി രാഷ്ട്രീയവിഷയങ്ങള്‍ സംസാരിച്ചത് കേള്‍ക്കാം...
-
അമേരിക്ക പലിശ കുറച്ചു; നിരക്ക് കുറക്കാൻ ഓസ്ട്രേലിയൻ റിസർവ്വ് ബാങ്കിന് മേൽ സമ്മർദ്ദം
19/09/2024 Duration: 04min2024 സെപ്റ്റംബര്‍ 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്ട്രേലിയയിൽ ഹോളിഡേയ്ക്കൊപ്പം ജോലിയും; ഇന്ത്യക്കാർക്ക് ബാക്ക് പാക്കർ വിസ എങ്ങനെ ലഭിക്കുമെന്നറിയാം
19/09/2024 Duration: 08minഇന്ത്യക്കാർക്കായി പ്രഖ്യാപിച്ച വർക്ക് ആൻഡ് ഹോളിഡേ വിസയുടെ അപേക്ഷ ഉടൻ സ്വീകരിക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിച്ചിരിക്കുകയാണ്. ആർക്കൊക്കെ ഈ വിസക്ക് അപേക്ഷിക്കാമെന്നും, വിശദാംശങ്ങൾ എന്തൊക്കെയാണെന്നും മെൽബണിലെ ഫ്ലൈവേൾഡ് മൈഗ്രേഷൻ ലോയേഴ്സിൽ മൈഗ്രേഷൻ ലോയറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...
-
കുറഞ്ഞ വരുമാനക്കാര്‍ക്ക് ചൈല്‍ഡ്‌കെയര്‍ സൗജന്യമാക്കണമെന്ന് ശുപാര്‍ശ; സബ്‌സിഡി കൂട്ടണമെന്നും പ്രൊഡക്ടിവിറ്റി കമ്മീഷന്‍
18/09/2024 Duration: 04min2024 സെപ്റ്റംബര്‍ 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
ലഭിക്കുന്നത് മികച്ച വിദേശവരുമാനം; യുവാക്കള്‍ വിദേശത്തേക്ക് പോകുന്നതില്‍ ആശങ്കയില്ലെന്ന് M.V.ഗോവിന്ദന്‍ മാസ്റ്റര്‍
18/09/2024 Duration: 10minഓസ്‌ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും കുടിയേറുന്നതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. നവോദയ ഓസ്‌ട്രേലിയയുടെ പരിപാടികള്‍ക്കായി സിഡ്‌നിയിലെത്തിയ അദ്ദേഹം എസ് ബി എസ് മലയാളവുമായി സംസാരിക്കുകയായിരുന്നു. ആ സംഭാഷണം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓസ്‌ട്രേലിയയും UAEയുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവച്ചു; ജീവിതച്ചെലവ് കുറയാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍
17/09/2024 Duration: 03min2024 സെപ്റ്റംബര്‍ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
കേരളത്തില്‍ നിന്നുള്ള അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും 30% വരെ വില കൂടി: കാരണങ്ങള്‍ ഇവ...
17/09/2024 Duration: 09minനാണയപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും വലഞ്ഞുനില്‍ക്കുന്ന ഓസ്‌ട്രേലിയന്‍ മലയാളിക്ക്, ഓണാഘോഷത്തിനും ചിലവേറും. കേരളത്തില്‍ നിന്നുള്ള അരി ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 30 ശതമാനം വരെ വര്‍ദ്ധനവാണ് കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ വന്നിരിക്കുന്നത്. വിലവര്‍ദ്ധനവിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം
-
ഫേസ്ബുക്കിലിടുന്ന ഫോട്ടോകള്‍ 'ചുരണ്ടി'യെടുക്കുന്നുണ്ടെന്ന് മെറ്റ; 'NO' പറയാൻ കഴിയില്ല
17/09/2024 Duration: 06minഫേസ്ബുക്കിലെയും, ഇൻസ്റ്റഗ്രാമിലെയും ഫോട്ടോകളും, പോസ്റ്റുകളും അക്കൗണ്ടുടമകളുടെ അനുമതി ഇല്ലാതെ തന്നെ AI പരിശീലനത്തിനായി ഉപയോഗിക്കുന്നുണ്ടെന്ന് മെറ്റ പാർലമെൻററി സമിതിക്ക് മുൻപാകെ വെളിപ്പെടുത്തി. യൂറോപ്യൻ രാജ്യങ്ങളിൽ നൽകുന്ന സ്വകാര്യതാ സംരക്ഷണം ഓസ്ട്രേലിയയിൽ ലഭ്യമല്ലെന്നും സമ്മതിച്ചു. വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
-
NSWൽ അധ്യാപകർക്ക് AI സഹായം ലഭ്യമാക്കും; ആഴ്ചയിൽ നാല് മണിക്കൂർ ലാഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷ
16/09/2024 Duration: 03min2024 സെപ്റ്റംബര്‍ 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
പലിശ കുറയുമോ, അതോ കൂടുമോ? ആരെ വിശ്വസിക്കണമെന്നറിയാതെ ഹോം ലോണുള്ള ഓസ്ട്രലിയക്കാർ
16/09/2024 Duration: 10minവിദേശത്തുള്ള പല പ്രമുഖ ബാങ്കുകളും അടുത്തിടെ പലിശ കുറച്ചെങ്കിലും, ഓസ്‌ട്രേലിയയിൽ പലിശ കുറയ്ക്കുന്ന കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ സമയമായിട്ടില്ല എന്നാണ് റിസർവ് ബാങ്ക് ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്. പലിശ നിരക്ക് സംബന്ധിച്ചുള്ള കാത്തിരിപ്പ് നിരവധിപ്പേരെയാണ് ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ചില ഓസ്‌ട്രേലിയൻ മലയാളികളുടെ സാഹചര്യങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓൺലൈൻ തട്ടിപ്പ് തടയാത്ത കമ്പനികൾക്ക് 50 മില്യൺ വരെ പിഴ, യുദ്ധവിരുദ്ധ റാലിയിൽ അക്രമം; ഓസ്‌ട്രേലിയ പോയവാരം
13/09/2024 Duration: 06minഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...
-
റോബോഡെബ്റ്റ് പദ്ധതി: വീഴ്ച വരുത്തിയ സർക്കാർ ഉദ്യോഗസ്ഥരെ തരംതാഴ്ത്തി, ഒരാളുടെ ശമ്പളം വെട്ടിക്കുറച്ചു
13/09/2024 Duration: 03min2024 സെപ്റ്റംബര്‍ 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഇത് ഞങ്ങളുടെ ഓണം വൈബ്! ഓസ്ട്രേലിയയിലെ പുതുതലമുറ മലയാളികൾ ഓണമാഘോഷിക്കുന്നത് ഇങ്ങനെ...
13/09/2024 Duration: 11minഓസ്‌ട്രേലിയയിലെ രണ്ടാം തലമുറ ഓണത്തിന് കേരളീയ വസ്ത്രങ്ങൾ ധരിക്കുന്നതും സദ്യ ഒരുക്കുന്നതുമായ അനുഭവങ്ങൾ പങ്കു വയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...